ലോ കോളജിലെ അക്രമം: തിരുവനന്തപുരത്ത് മഹിളാ കോണ്‍ഗ്രസ് മാര്‍ച്ചില്‍ സംഘര്‍ഷം

തിരുവനന്തപുരം: ലോ കോളജിലെ എസ്എഫ്‌ഐ അതിക്രമത്തില്‍ പോലീസ് നടപടിയെടുക്കുന്നില്ലെന്ന് ആരോപിച്ച് മഹിളാ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ ഡിജിപി ഓഫീസിലേക്ക് നടത്തിയ മാര്‍ച്ചില്‍ നേരിയ സംഘര്‍ഷം. സംസ്ഥാന അധ്യക്ഷ ജെബി മേത്തറുടെ നേതൃത്വത്തില്‍ എത്തിയ പ്രതിഷേധക്കാരെ ആല്‍ത്തറ ജംഗ്ഷനില്‍ ബാരിക്കേഡ് നിരത്തി പോലീസ് തടഞ്ഞു.

 

തുടര്‍ന്ന് പ്രതിഷേധക്കാര്‍ ബാരിക്കേഡിന് മുകളില്‍ കയറി പ്രതിഷേധിച്ചു. പ്രതിഷേധക്കാരില്‍ ചിലരെ പോലീസ് ബലമായി കസ്റ്റഡിയിലെടുക്കാന്‍ ശ്രമിച്ചതാണ് നേരിയ സംഘര്‍ഷത്തിനിടയാക്കിയത്.

ലോ കോളജില്‍ കെഎസ്യു പ്രവര്‍ത്തകരെ ആക്രമിച്ച എസ്എഫ്‌ഐക്കാരെ പോലീസ് സഹായിക്കുകയാണെന്നും അറസ്റ്റ് ചെയ്യുന്നില്ലെന്നും ആരോപിച്ചായിരുന്നു മഹിളാ കോണ്‍ഗ്രസിന്റെ പ്രതിഷേധം.

Leave a Comment

More News