മലപ്പുറത്ത് ഫുട്‌ബോള്‍ മത്സരത്തിനിടെ ഗാലറി തകര്‍ന്നുവീണു; അമ്പതോളം പേര്‍ക്ക് പരിക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

മലപ്പുറം: വണ്ടൂര്‍ പൂങ്ങോട് സെവന്‍സ് ഫുട്‌ബോള്‍ മത്സരത്തിനിടെ താല്‍ക്കാലിക ഗാലറി തകര്‍ന്നുവീണ് അമ്പതോളം പേര്‍ക്ക് പരിക്ക്. ഇതില്‍ മൂന്ന് പേരുടെ നില് ഗുരുതരമാണ്. ഇവരെ മഞ്ചേരി മെഡിക്കല്‍ കോളജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. പൂങ്ങോട് പ്രാദശിക സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റിനിടെയായിരുന്നു അപകടം.

മുളകൊണ്ട് നിര്‍മിച്ച താല്‍ക്കാലിക സ്റ്റേഡിയം തകര്‍ന്നു വീഴുകയായിരുന്നു. ഫൈനല്‍ മത്സരം കാണാന്‍ മൂവായിരത്തിലേറെ ആളുകളാണ് മൈതാനത്തേക്ക് എത്തിയത്. അനുവദനീയമായതിലും അധികം ആളുകള്‍ സ്റ്റേഡയത്തില്‍ പ്രവേശിച്ചതാണ് ഗാലറി തകര്‍ന്നു വീഴാന്‍ ഇടയാക്കിയത്.

 

Leave a Comment

More News