കൊല്ലത്തും കണ്ണൂരിലും കലക്ടറേറ്റിനു മുന്നില്‍ യൂത്ത് കോണ്‍ഗ്രസിന്റെ കല്ലിടല്‍

കൊല്ലം, കണ്ണൂര്‍: സില്‍വര്‍ ലൈനു വേണ്ടി സംസ്ഥാനമൊട്ടാകെ കെ.റെയില്‍ അധികൃതര്‍ കല്ലിടുമ്പോള്‍ വ്യത്യസ്ത പ്രതിഷേധവുമായി യൂത്ത് കോണ്‍ഗ്രസ്. കൊല്ലത്തും കണ്ണൂരിലും കലക്ടറേറ്റിുകള്‍ക്ക് മുന്നില്‍ യൂത്ത് കോണ്‍ഗ്രസ് കല്ലിട്ടു.

പോലീസിന്റെ എതിര്‍പ്പ് മറികടന്നാണ് കല്ലിടല്‍ നടന്നത്. പോലീസും പ്രവര്‍ത്തകരും തമ്മില്‍ രണ്ടിടത്തും ഉന്തും തള്ളുമുണ്ടായി. കണ്ണൂരില്‍ കലക്ടറേറ്റിലെ മെയിന്‍ കവാടത്തില്‍ കുഴിയെടുത്ത് കല്ല് സ്ഥാപിച്ചു. ഇവിടെ നിന്നും കല്ല് നീക്കാന്‍ പോലീസ് ശ്രമിച്ചത് ഉന്തിലും തള്ളിലുമെത്തി. പ്രവര്‍ത്തകരെ ബലം പ്രയോഗിച്ച് മാറ്റിയ ശേഷം പോലീസ കല്ല് എടുത്ത് നീക്കി. പ്രവര്‍ത്തകരെ പോലീസ് അറസ്റ്റു ചെയ്തു നീക്കി.

Leave a Comment

More News