സില്‍വര്‍ ലൈനില്‍ സര്‍ക്കാരും ഉദ്യോഗസ്ഥരും തിരുത്തലിന് തയ്യാറാകണം: സി.പി.ഐ

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പദ്ധതിയുമായി ബന്ധപ്പെട്ട് നടക്കുന്ന സമരങ്ങളെ പരോക്ഷമായി പിന്തുണച്ച് സിപിഐ രംഗത്ത്. പദ്ധതിയെ എതിര്‍ക്കുന്ന എല്ലാവരും സര്‍ക്കാരിന്റെ ശത്രുക്കളല്ലെന്നും ചില കാര്യങ്ങള്‍ സര്‍ക്കാര്‍ തിരുത്തണമെന്നും സിപിഐ അസിസ്റ്റന്റ് സെക്രട്ടറി കെ. പ്രകാശ് ബാബു പറഞ്ഞു.

കെ റെയില്‍ കല്ലിടലിനെതിരേ സംസ്ഥാനത്തിന്റെ വിവിധയിടങ്ങളില്‍ കനത്ത പ്രതിഷേധം നടക്കുന്നതിനിടെയാണ് സിപിഐ നിലപാട് എന്നതാണ് ശ്രദ്ധേയം. ഉദ്യോഗസ്ഥര്‍ എന്തിനാണ് ധൃതി കാട്ടുന്നത്. ആശങ്കകള്‍ പരിഹരിച്ചാല്‍ ജനങ്ങള്‍ തന്നെ പ്രതിപക്ഷത്തിനെതിരെ രംഗത്ത് വരും.

സമാധാനപരമായ അന്തരീക്ഷത്തിലെ പദ്ധതിയുമായി മുന്നോട്ടുപോകാന്‍ കഴിയുവെന്നും പ്രകാശ് ബാബു വ്യക്തമാക്കി.

Leave a Comment

More News