പത്രസമ്മേളനത്തിനിടെ തന്റെ ഭാഷാപ്രയോഗത്തില്‍ മാധ്യമപ്രവര്‍ത്തയ്ക്കു വിഷമം നേരിട്ടതില്‍ ക്ഷമ ചോദിച്ച് വിനായകന്‍

കൊച്ചി: കഴിഞ്ഞ ദിവസം കൊച്ചിയില്‍ നടരത്തിയ പത്രസമ്മേളനത്തിനിടെ ഒരു മാധ്യമ പ്രവര്‍ത്തകയോട് നടത്തിയ പരാമര്‍ശത്തില്‍ ക്ഷമ ചോദിച്ച് നടന്‍ വിനായകന്‍. ഫെയ്‌സ്ബുക്ക് പോസ്റ്റിലൂടെയാണ് വിനായകന്റെ ക്ഷമാപണം.

പോസ്റ്റിന്റെ പൂര്‍ണ്ണരൂപം:

നമസ്‌കാരം ,
ഒരുത്തി സിനിമയുടെ പ്രചരണാര്‍ത്ഥം നടന്ന പത്രസമ്മേളനത്തിനിടെ ചില സംസാരത്തില്‍
ഞാന്‍ ഉദ്ദേശിക്കാത്ത മാനത്തില്‍ മാധ്യമ പ്രവര്‍ത്തകയായ ഒരു സഹോദരിക്ക് എന്റെ ഭാഷാപ്രയോഗത്തിന്മേല്‍ [ ഒട്ടും വ്യക്തിപരമായിരുന്നില്ല ]
വിഷമം നേരിട്ടതില്‍ ഞാന്‍ ക്ഷമ ചോദിക്കുന്നു .
വിനായകന്‍ .

‘ മീടു എന്ന് പറയുന്നതിന്റെ അര്‍ത്ഥം തനിക്ക് അറിയില്ല. ഒരു സ്ത്രീയുമായി ശാരീരികബന്ധത്തില്‍ ഏര്‍പ്പെടാന്‍ തോന്നിയാല്‍ അത് ചോദിക്കും. അതിനെയാണ് മീടു എന്ന് വിളിക്കുന്നതെങ്കില്‍ താന്‍ അത് വീണ്ടും ചെയ്യും. എന്താണ് മീ ടു? എനിക്ക് അറിയില്ല. പെണ്ണിനെ കയറി പിടിച്ചോ. അതാണോ? ഞാന്‍ ചോദിക്കട്ടെ ഒരു പെണ്ണുമായും എനിക്ക് ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെടണം എന്നുണ്ടെങ്കില്‍ എന്ത് ചെയ്യും. എന്റെ ലൈഫില്‍ ഞാന്‍ പത്ത് സ്ത്രീകളുമായി ശാരീരിക ബന്ധത്തില്‍ ഏര്‍പ്പെട്ടിട്ടുണ്ട്. ആ പത്ത് സ്ത്രീകളോടും ഞാന്‍ ആണ് എന്നോടൊപ്പം ഫിസിക്കല്‍ റിലേഷന്‍ഷിപ്പില്‍ ഏര്‍പ്പെടുമോ എന്ന് അങ്ങോട്ട് ചോദിച്ചത്. അതാണ് നിങ്ങള്‍ പറയുന്ന മീ ടു എങ്കില്‍ ഞാന്‍ ഇനിയും ചോദിക്കും. എന്നോട് ഒരു പെണ്ണും ഇങ്ങോട്ട് വന്നു ചോദിച്ചിട്ടില്ല’ വിനായകന്‍ പറഞ്ഞിരുന്നുു.

Leave a Comment

More News