മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചു; പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്

തിരുവനന്തപുരം: മന്ത്രി സജി ചെറിയാന്‍ അനധികൃത സ്വത്ത് സമ്പാദിച്ചെന്ന പരാതിയുമായി യൂത്ത് കോണ്‍ഗ്രസ്. നിയമസഭാ തെരഞ്ഞെടുപ്പ് സത്യവാംഗ്മൂലത്തില്‍ കാണിച്ചത് തന്റെ ആസ്തി 32 ലക്ഷം രൂപയാണെന്നാണ്. എന്നാല്‍ മന്ത്രി കഴിഞ്ഞ ദിവസം മന്ത്രി പറഞ്ഞത് തനിക്ക് അഞ്ച് കോടി രൂപയുടെ സ്വത്തുണ്ടെന്നാണെന്നും യൂത്ത് കോണ്‍ഗ്രസ് ആരോപിച്ചു.

ഇത് അനധികൃത സ്വത്താണെന്നും അന്വേഷണം വേണമെന്നും ആവശ്യപ്പെട്ട് യൂത്ത് കോണ്‍ഗ്രസ് സംസ്ഥാന ജനറല്‍ സെക്രട്ടറി ബിനു ചുള്ളിയില്‍ വിജിലന്‍സ്, തെരഞ്ഞെടുപ്പ് കമ്മീഷന്‍, ലോകായുക്ത എന്നിവര്‍ക്ക് പരാതി നല്‍കി.

Leave a Comment

More News