ഭവനരഹിതരുടെ ക്യാംപിലേക്ക് വാഹനം ഇടിച്ചുകയറി നാല് മരണം; 24കാരന്‍ അറസ്റ്റില്‍

സാലേം(ഒറിഗണ്‍): ഒറിഗണ്‍ ഗാലേം നോര്‍ത്ത് ഈസ്റ്റിലുള്ള ഭവന രഹിതര്‍ കൂട്ടാമായി താമസിക്കുന്ന ക്യാമ്പിലേക്ക് വാഹനം ഇടിച്ചുകയറി നാലു പേര്‍ കൊല്ലപ്പെടുകയും മൂന്ന് േപര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്ത കേസില്‍ 24 വയസ്സുള്ള എന്റിക്ക് റോഡ്രിഗ്രസ്സിനെ അറസ്റ്റു ചെയ്തതായി ഗാലേം പോലീസ് അറിയിച്ചു.

മാര്‍ച്ച് 27 ഞായറാഴ്ച രാവിലെയായിരുന്നു സംഭവം. യൂണിയന്‍ ഇന്റര്‍സെക്ഷന്‍ ഫ്രണ്ട് സ്ട്രീറ്റിന്റെ വടക്കു വശത്തേക്ക് പോയിരുന്ന രണ്ട് ഡോര്‍ സ്‌പോര്‍ട് കൂപ്പര്‍ റോഡില്‍ നിന്നും തെന്നിമാറി ഭവനരഹിതരുടെ താമസ സ്ഥലത്തേക്ക് ഇടിച്ചുകയറുകയായിരുന്നു. കാറിനടിയില്‍പെട്ട് രണ്ടു പേര്‍ തല്‍ക്ഷണം മരിക്കുകയും രണ്ട് പേര്‍ ആശുപത്രിയില്‍ വച്ച് മരിക്കുകയുമായിരുന്നുവെന്ന് പോലീസ് പറഞ്ഞു.

ടെന്റുകള്‍ കെട്ടിയായിരുന്നു ഭവനരഹിതര്‍ ഇവിടെ കഴിഞ്ഞിരുന്നത്. പുലര്‍ച്ചെയാതിനാല്‍ നല്ല ഉറക്കരത്തിലായിരുന്നു എല്ലാവരും. പല ടെന്റുകളും തകര്‍ത്ത് മുന്നോട്ടുപോയ കാര്‍ മരങ്ങളില്‍ ഇടിച്ച് അവസാനമുള്ള ടെന്റില്‍ ഇടിച്ചി നിന്നതെന്ന് ദൃക്‌സാക്ഷികള്‍ പറയുന്നു. റെയ്ന്‍ േറാഡ് ട്രാക്കില്‍ നിന്നും ചില അടി ദൂരത്തായിരുന്നു ടെന്റുകള്‍ ഉണ്ടായിരുന്നത്.

അപകടത്തില്‍പെട്ട 24കാരന്‍ മദ്യപിച്ചിരുന്നിതായിരിക്കാം കാറിന്റെ നിയന്ത്രണം നഷ്ടപ്പെടാന്‍ കാരണമെന്ന് ഗാലേം ലോഗസിന്റെ പ്രാഥമിക നിഗമനം. ഇയാള്‍ക്കെതിരെ കൊലക്കുറ്റം ഉള്‍പ്പെടെ നിരവധി വകുപ്പുകള്‍ ചുമത്തി കൗണ്ടി ജയിലിടച്ചു.

Leave a Comment

More News