ഇന്ത്യയില്‍ ഇന്ധനവില നാളെയും കൂടും; പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയും വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധനവില വീണ്ടും കൂട്ടി. ഒരു ലിറ്റര്‍ പെട്രോളിന് 88 പൈസയും ഡീസലിന് 84 പൈസയുമാണ് വര്‍ധിപ്പിച്ചത്. ബുധനാഴ്ച രാവിലെ പുതിയ നിരക്ക് പ്രാബല്യത്തില്‍ വരും.

കഴിഞ്ഞ ഒരാഴ്ചയ്ക്കിടെ പെട്രോളിന് ആറ് രൂപ 11 പൈസയും ഡീസലിന് അഞ്ച് രൂപ 90 പൈസയുമാണ് കൂടിയത്. പുതിയ നിരക്ക് പ്രാബല്യത്തില്‍ വരുന്നതോടെ കൊച്ചിയില്‍ പെട്രോളിന് 110 രൂപ 41 പൈസയും ഡീസലിന് 97 രൂപ 45 പൈസയുമാകും.

 

 

 

 

Leave a Comment

More News