സംസ്ഥാനത്ത് പുതിയ മദ്യശാലകള്‍ തുടങ്ങുന്നത് പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കാനും അഴിമതിക്കുമെന്ന് വി.ഡി സതീശന്‍

തിരുവനന്തപുരം:സംസ്ഥാനത്ത് മദ്യശാലകളുടെയും എണ്ണം വര്‍ധിപ്പിക്കാനുള്ള നീക്കം അഴിമതി മാത്രം ലക്ഷ്യം വെച്ചുള്ളതെന്നു പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്‍. പാര്‍ട്ടിക്ക് ഫണ്ടുണ്ടാക്കുകയാണ് ലക്ഷ്യം. സര്‍ക്കാരിനു തുടര്‍ ഭരണം കിട്ടിയതിന്റെ അഹങ്കാരമാണ്. പുതിയ മദ്യനയം സംബന്ധിച്ച് ഒരു കൂടിയാലോചനയും ഉണ്ടായിട്ടില്ലെന്നും സതീശന്‍ ആരോപിച്ചു.

വിലക്കയറ്റം രൂക്ഷമായപ്പോള്‍ ബസ്, ഓട്ടോ ചാര്‍ജ് വര്‍ധിപ്പിക്കുന്നത് ജനങ്ങളുടെ മേല്‍ അധിക ഭാരമുണ്ടാക്കുന്നത്. പഠിക്കാതെയാണ് നിരക്ക് വര്‍ധന വരുത്തിയത്. ഇന്ധന വില വര്‍ധന മൂലം ജനങ്ങള്‍ ദുരിതത്തിലാകുമ്പോള്‍ സര്‍ക്കാരിന് അധിക ലാഭമാണ് കിട്ടുന്നത്. അതിനാല്‍ സര്‍ക്കാരിനു കിട്ടുന്ന അധിക നികുതി വേണ്ടെന്നു വയ്ക്കാന്‍ തയാറാകണം. ഇന്ധന സബ്‌സിഡി കൊടുക്കണമെന്നും സതീശന്‍ പറഞ്ഞു.

Leave a Comment

More News