ഐസിഎഫ് കുവൈറ്റ് സിറ്റി സെന്‍ട്രലിന് പുതിയ നേതൃത്വം

കുവൈറ്റ് സിറ്റി: ‘ഐസിഎഫ് പ്രവാസത്തിന്റെ അഭയം’ എന്ന പ്രമേയവുമായി നടന്നു വരുന്ന ‘കണക്ട് 2022’ മെന്പര്‍ഷിപ്പ് കാന്പയിന്റെ ഭാഗമായി ഐസിഎഫ് കുവൈറ്റ് സിറ്റി സെന്‍ട്രല്‍ വാര്‍ഷിക കൗണ്‍സില്‍ സമാപിച്ചു.

പുതിയ ഭാരവാഹികളായി മുഹമ്മദലി സഖാഫി പട്ടാന്പി (പ്രസിഡന്റ്), സാദിഖ് കൊയിലാണ്ടി (ജനറല്‍ സെക്രട്ടറി), മുഹമ്മദ് ബാദുഷ മുട്ടനൂര്‍ (ഫിനാന്‍സ് സെക്രട്ടറി) എന്നിവരെയും പ്രസിഡന്റുമാരായി ഉസ്മാന്‍ കോയ മായനാട് (സംഘടന), അബ്ദുറസാഖ് മുസ്ലിയാര്‍ പുത്തൂപാടം (ദഅവ), ഇബ്‌റാഹീം മുസ്ലിയാര്‍ വെണ്ണിയോട് (സര്‍വീസ്, വെല്‍ഫെയര്‍), മുഹമ്മദ് സഖാഫി തിരുവനന്തപുരം (പി.ആര്‍, അഡ്മിന്‍), ഉബൈദ് ഹാജി മായനാട് (മീഡിയ, പബ്ലിക്കേഷന്‍), ഉമര്‍ ഹാജി തളിപ്പറന്പ് (വിദ്യാഭ്യാസം) സെക്രട്ടറിമാരായി ജാഫര്‍ ചപ്പാരപ്പടവ് (സംഘടന), റാശിദ് ചെറുശോല (ദഅവ), ശുഐബ് മുട്ടം (സര്‍വീസ്, വെല്‍ഫെയര്‍), നിസാര്‍ ചെന്പുകടവ് (പി.ആര്‍ അഡ്മിന്‍), അബ്ദുറഊഫ് വെണ്ണക്കോട് (മീഡിയ, പബ്ലിക്കേഷന്‍), അബ്ദുസലാം വിളത്തൂര്‍ (വിദ്യാഭ്യാസം) എന്നിവരെയും തെരഞ്ഞെടുത്തു.

മുഹമ്മദലി സഖാഫി പട്ടാന്പി അധ്യക്ഷം വഹിച്ചു. നാഷണല്‍ നേതാക്കളായ അലവി സഖാഫി തെഞ്ചേരി, അബ്ദുല്ല വടകര, സി.ടി.അബ്ദുല്ലത്തീഫ്, ശമീര്‍ മുസ്ലിയാര്‍ തുടങ്ങിയവര്‍ സംസാരിച്ചു. ജാഫര്‍ ചപ്പാരപ്പടവ് സ്വാഗതവും സാദിഖ് കൊയിലാണ്ടി നന്ദിയും പറഞ്ഞു.

 

Leave a Comment

More News