സില്‍വര്‍ ലൈന്‍ കല്ലിട്ട ഭൂമിക്ക് വായ്പ നിഷേധിക്കല്‍: സര്‍ക്കാര്‍ ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും

തിരുവനന്തപുരം: സില്‍വര്‍ ലൈന്‍ പദ്ധതിയുടെ സര്‍വേയ്ക്കു വേണ്ടി കല്ലിടുന്ന ഭൂമിയ്ക്ക് ബാങ്കുകള്‍ വായ്പ നിഷേധിക്കുന്ന തടയാന്‍ സര്‍ക്കാര്‍ ഇടപെടല്‍. ബാങ്കേഴ്‌സ് സമിതി യോഗം വിളിക്കും. വായ്പ നിഷേധിക്കരുതെന്ന് ബാങ്കുകളോട് ആവശ്യപ്പെടും. ഇന്നലെ പത്തനംതിട്ടയില്‍ വായ്പയുടെ രണ്ടാം ഗഡു നല്‍കാന്‍ ബാങ്ക് വിസമ്മതിച്ചുവെന്ന വാര്‍ത്തയുടെ അടിസ്ഥാനത്തിലാണ് സര്‍ക്കാരിന്റെ ഇടപെടല്‍.

സര്‍വേയ്ക്ക് കല്ലിട്ടതിന്റെ പേരില്‍ വായ്പ നിഷേധിക്കരുതെന്ന് ഇന്നലെ ധനമന്ത്രി കെ.എന്‍ ബാലഗോപാലും ബാങ്കുകളോട് ആവശ്യപ്പെട്ടിരുന്നു. എന്നാല്‍ വായ്പ നല്‍കുന്നതിന് ബാങ്കുകള്‍ ആവശ്യപ്പെടുന്ന പല രേഖകളും സംഘടിപ്പിക്കാന്‍ ഭൂ ഉടമകള്‍ നേരിടുന്ന ബുദ്ധിമുട്ട് വായ്പ ലഭിക്കാന്‍ തടസ്സമാകുന്നുണ്ട്. സര്‍ക്കാര്‍ എന്തുനിലപാട് സ്വീകരിച്ചാലും വായ്പ നല്‍കുന്നതില്‍ അന്തിമ തീരുമാനം ബാങ്കുകളുടേതുമായിരിക്കും.

Leave a Comment

More News