മലങ്കര ഓര്‍ത്തഡോക്‌സ് സഭാ ദിനം മറ്റന്നാള്‍

കോട്ടയം: മലങ്കര ഓര്‍ത്തഡോക്‌സ് സഭ മറ്റന്നാള്‍(03. 04. 2022) കാതോലിക്കാ ദിനമായി ആചരിക്കുന്നു. എല്ലാ ദേവാലയങ്ങളിലും കാതോലിക്കേറ്റ് പതാക ഉയര്‍ത്തുകയും സഭക്ക് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥന നടത്തുന്നതുമായിരിക്കും. ബോംബെ ഭദ്രാസന ആസ്ഥാനമായ വാശി സെന്റ് തോമസ് പളളിയില്‍ പരിശുദ്ധ ബസേലിയോസ് മാര്‍ത്തോമ്മാ മാത്യൂസ് തൃതീയന്‍ കാതോലിക്കാ ബാവാ വിശുദ്ധ കുര്‍ബ്ബാന അര്‍പ്പിക്കും.

നൊമ്പരപ്പെടുന്നവരുടെ മുമ്പില്‍ ക്രിസ്തു സാന്നിദ്ധ്യമായി മാറുവാന്‍ പരിശുദ്ധ കാതോലിക്കാ ബാവാ സഭാ മക്കളോട് ആഹ്വാനം ചെയ്തു

പ്രകൃതി ദുരന്തങ്ങളും, കാലാവസ്ഥാ വ്യതിയാനങ്ങളും, യുദ്ധക്കെടുതികളും നിമിത്തം വീര്‍പ്പുമുട്ടുന്നവര്‍ക്ക് അഭയം ആകുവാന്‍ നമ്മുക്ക് കഴിയേണ്ടതാണ്. ദേവാലയങ്ങളും മറ്റു മന്ദിരങ്ങളും പുനര്‍നിര്‍മ്മിക്കുമ്പോള്‍ ദരിദ്രന്റെ ദുഃഖം അവഗണിക്കാതിരിക്കുവാന്‍ പ്രത്യേകം ശ്രദ്ധിക്കണം. നിയമപരിഷ്‌കരണ കമ്മീഷന്‍ ശുപാര്‍ശ അനുസരിച്ച് ബഹു. സുപ്രീം കോടതി വിധി മറികടക്കുവാനുളള ശ്രമങ്ങളില്‍ നിന്നും സര്‍ക്കാര്‍ പിന്‍തിരിയണമെന്നും അദ്ദേഹം പറഞ്ഞു.

ഫാ. മോഹന്‍ ജോസഫ് (പി. ആര്‍. ഒ)

 

Leave a Comment

More News