കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് കത്തിനശിച്ചു; വിദ്യാര്‍ത്ഥികളും അധ്യാപകരും രക്ഷപ്പെട്ടു

പനാജി: ഗോവയ്ക്ക് പഠനയാത്രയ്ക്ക് പോയ വിദ്യാര്‍ത്ഥികള്‍ സഞ്ചരിച്ച ബസ് ഓടിക്കൊണ്ടിരിക്കേ കത്തിനശിച്ചു. വിദ്യാര്‍ത്ഥികളും അധ്യാപകരും പൊള്ളലേല്‍ക്കാതെ രക്ഷപ്പെട്ടു.

കണ്ണൂരില്‍ നിന്ന് ഗോവയ്ക്ക് പോയ മാതമംഗലം കുറ്റൂര്‍ ബി.എഡ് കോളജിലെ സംഘം സഞ്ചരിച്ച ബസ് ആണ് ഇന്നലെ വൈകിട്ട് ഓള്‍ഡ് ഗോവയ്ക്ക് സമീപം കത്തിയത്. 37 വിദ്യാര്‍ത്ഥികളും മൂന്ന് അധ്യാപകരും ബസിലുണ്ടായിരുന്നു. തീ പടരുന്നതിനുമുന്‍പ് ഇവര്‍ പുറത്തിറങ്ങിയതിനാല്‍ ആര്‍ക്കും പൊള്ളലേറ്റില്ല.

ബസിന്റെ പിന്‍ഭാഗത്തുനിന്നാണ് തീ പടര്‍ന്നത്. ഷോര്‍ട് സര്‍ക്യുട്ടാണ് കാരണമെന്ന് സൂചനയുണ്ട്. യാത്രക്കാരുടെ ബാഗുകളും മൊൈബല്‍ ഫോണുകളും അടക്കം കത്തിനശിച്ചു. ബസ് പൂര്‍ണ്ണമായും കത്തിനശിച്ചിട്ടുണ്ട്.

 

Leave a Comment

More News