അഞ്ച് അപ്പത്തിനും രണ്ട് മുട്ടക്കറിക്കും 184 രൂപ!; പരാതിയുമായി എം.എല്‍.എ; ആലപ്പുഴയിലെ ഹോട്ടലുകളില്‍ പരിശോധന

ആലപ്പുഴ: ഹോട്ടല്‍ ഭക്ഷണത്തിനു അമിത വില ഈടാക്കിയെന്ന എംഎല്‍എ ചിത്തരഞ്ജന്റെ പരാതിക്കു പിന്നാലെ ജില്ലയിലെ ഹോട്ടലുകളില്‍ വ്യാപക പരിശോധന ആരംഭിച്ചു. ആദ്യ ഘട്ടമെന്നോണം ചേര്‍ത്തലയിലെ ഹോട്ടലുകളിലാണ് പരിശോധന. ആലപ്പുഴ കളക്ടര്‍ രേണു രാജാണ് പരിശോധന നടത്താന്‍ നിര്‍ദേശം നല്‍കിയത

ഭക്ഷ്യവകുപ്പിന്റെ നേതൃത്വത്തിലാണ് പരിശോധന നടക്കുന്നത്. ചില ഹോട്ടലുകളില്‍ തോന്നിയ വിധമാണ് വിലയീടാക്കുന്നതെന്നു പരിശോധനയില്‍ കണ്ടെത്തി. ഹോട്ടലുകളുടെ നിലവാരം അനുസരിച്ചു ഭക്ഷണവില ഏകീകരിക്കണമെന്നാണ് ഭക്ഷ്യവകുപ്പിന്റെ നിര്‍ദേശം. ഇതു സംബന്ധിച്ചു കളക്ടര്‍ക്കു ജില്ലാ സിവില്‍ സപ്ലൈസ് ഓഫീസര്‍ റിപ്പോര്‍ട്ട് സമര്‍പ്പിക്കും.

കഴിഞ്ഞ ദിവസം പാര്‍ട്ടി പരിപാടി കഴിഞ്ഞ മടങ്ങുന്നതിനിടെ കണിച്ചുകുളങ്ങരയിലെ പീപ്പിള്‍സ് ഹോട്ടലില്‍ നിന്ന് ഭക്ഷണം കഴിച്ച തന്നോട് 184 രൂപ ഈടാക്കിയെന്നു കാണിച്ച് ബില്‍ സഹിതം എം.എല്‍.എ ജില്ലാ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

Leave a Comment

More News