കെ റെയില്‍ സമരം: യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിന്

തിരുവനന്തപുരം: കെ.റെയില്‍ വിരുദ്ധ തുടര്‍പ്രക്ഷോഭ പരിപാടികള്‍ അടക്കം ചര്‍ച്ച ചെയ്യുന്നതിനായി യുഡിഎഫ് ഏകോപന സമിതി യോഗം എട്ടിനു ചേരും. കെ റെയില്‍ കല്ലിടലിനെതിരേ ഇപ്പോള്‍ കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ നടക്കുന്ന സമരം കൂടുതല്‍ വ്യാപിപ്പിക്കുന്നതിനെക്കുറിച്ചു യോഗം ചര്‍ച്ച ചെയ്യും.

ഇതോടൊപ്പം സമകാലിക രാഷ്ട്രീയസ്ഥിതിഗതികളും യുഡിഎഫ് സംസ്ഥാന ഏകോപന സമിതിയോഗം വിലയിരുത്തുമെന്നു കണ്‍വീനര്‍ എം.എം. ഹസന്‍ അറിയിച്ചു. എട്ടിനു രാവിലെ 10ന് കന്റോണ്‍മെന്റ് ഹൗസില്‍ പ്രതിപക്ഷ നേതാവ് വി.ഡി. സതീശന്റെ അധ്യക്ഷതയിലാണ് യോഗം.

 

Leave a Comment

More News