ഇന്ത്യയില്‍ ഇന്ധന വില ചൊവ്വാഴ്ചയും വര്‍ധിക്കും

ന്യൂഡല്‍ഹി: രാജ്യത്ത് ഇന്ധന വില വര്‍ധന തുടരുന്നു. ചൊവ്വാഴ്ചയും പെട്രോളിനും ഡീസലിനും വില വര്‍ധിക്കും. പെട്രോള്‍ ലിറ്ററിന് 87 പൈസയും ഡീസലിന് ലിറ്ററിന് 84 പൈസയുമാണ് വര്‍ധിക്കുന്നത്.

കഴിഞ്ഞ ദിവസങ്ങളിലും രാജ്യത്ത് ഇന്ധന വില വര്‍ധിച്ചിരുന്നു. ഒരു ഇടവേളയ്ക്കുശേഷം മാര്‍ച്ച് 21 മുതല്‍ ഇതുവരെ ഒരു ദിവസമൊഴികെ തുടര്‍ച്ചയായ എല്ലാ ദിവസവും ഇന്ധനത്തിന് വില വര്‍ധിച്ചിരുന്നു. കഴിഞ്ഞ 15 ദിവസത്തിനിടെ പെട്രോളിന് 10.02 രൂപയും ഡീസലിന് 9.65 രൂപയുമാണ് വര്‍ധിച്ചത്.

 

Leave a Comment

More News