ഹൈബി ഈഡനെതിരായ സോളാര്‍ പീഡന പരാതി, എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന

തിരുവനന്തപുരം: സോളാര്‍ പീഡന കേസുമായി ബന്ധപ്പെട്ട് തിരുവനന്തപുരത്തെ എംഎല്‍എ ഹോസ്റ്റലില്‍ സിബിഐ പരിശോധന. മുന്‍ എംഎല്‍എ ഹൈബി ഈഡനെതിരായ പീഡന പരാതിയിന്മേലാണ് എംഎല്‍എമാരുടെ ഹോസ്റ്റലിനുള്ളില്‍ പരിശോധന നടക്കുന്നത്. ഹോസ്റ്റലിലെ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയിലാണ് പരാതിക്കാരിയുമായെത്തി സിബിഐ പരിശോധിക്കുന്നത്.

2013 ല്‍ എംഎല്‍എ ആയിരിക്കവെ ഹൈബി ഈഡന്‍ നിള ബ്ലോക്കിലെ 34 നമ്പര്‍ മുറിയില്‍ വെച്ച് തന്നെ പീഡിപ്പിച്ചെന്നാണ് പരാതിക്കാരിയുടെ ആരോപണം. 2021 അവസാനമാണ് സിബിഐ കേസേറ്റെടുത്തത്. മുന്‍ മുഖ്യമന്ത്രിക്കെതിരെ അടക്കം പരാതിക്കാരി ആരോപണമുന്നയിച്ചിരുന്നു. നിലവില്‍ അഞ്ച് അംഗ സിബിഐ സംഘമാണ് കേസില്‍ അന്വേഷണം നടത്തുന്നത്.

Leave a Comment

More News