സില്‍വര്‍ലൈന്‍; കേന്ദ്രത്തിന്റെ അനുമതിക്കായി ശ്രമം തുടരുന്നുവെന്ന് സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് വേദിയില്‍ മുഖ്യമന്ത്രി

കണ്ണൂര്‍: സില്‍വര്‍ലൈന്‍ പദ്ധതിയില്‍ പ്രതിപക്ഷവാദങ്ങള്‍ യുക്തിരഹിതമാണെന്നും ജനങ്ങള്‍ക്ക് ന്യായമായ നഷ്ടപരിഹാരം നല്‍കുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍. 23-ാം സിപിഎം പാര്‍ട്ടി കോണ്‍ഗ്രസ് സ്വാഗത പ്രസംഗത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. രണ്ടാം എല്‍ഡിഎഫ് സര്‍ക്കാരിന്റെ പ്രകടനപത്രികയിലെ പ്രഖ്യാപനങ്ങളില്‍ പ്രധാനപ്പെട്ടതായിരുന്നു സില്‍വര്‍ലൈന്‍ പദ്ധതി. പ്രകടനപത്രികയില്‍ ജനം അര്‍പ്പിച്ച വിശ്വാസമാണ് തുടര്‍ഭരണം സമ്മാനിച്ചത്. ആ വിശ്വസം കാക്കുന്നതിനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. സില്‍വര്‍ലൈന്‍ പദ്ധതിയില്‍ കേന്ദ്രത്തിന്റെ അനുമതിക്കായി എല്ലാ ശ്രമവും നടത്തുന്നു. പ്രതിപക്ഷ പാര്‍ട്ടികള്‍ പദ്ധതി തടയാന്‍ ശ്രമിക്കുന്നു. അടിസ്ഥാന സൗകര്യവികസനത്തിനും സാമൂഹികക്ഷേമത്തിലും കേരളസര്‍ക്കാര്‍ ഊന്നല്‍ നല്‍കുന്നു.

രാജ്യത്തിന്റെ ഫെഡറല്‍ സംവിധാനം വലിയ വെല്ലുവിളി നേരിടുന്നു. സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം പരിമിതപ്പെടുത്തുന്നു. ബിജെപിയുടെ ഉള്‍പ്പെടെ വോട്ട് വിഹിതം കുറക്കാനായത് നേട്ടമാണ്.

എന്നാല്‍ സിപിഎം പ്രവര്‍ത്തകരേയും ഇടതുപക്ഷ പ്രവര്‍ത്തകരേയും ആര്‍എസ്എസ് ഉള്‍പ്പെടെയുള്ള തീവ്രവിഭാഗങ്ങള്‍ നിരന്തരം ആക്രമിക്കുകയാണ്. ഇത്തരം ആക്രമണങ്ങളില്‍ കോണ്‍ഗ്രസും ഉള്‍പ്പെടുകയാണ്. വലിയ പ്രതിസന്ധികളെ അതിജീവിച്ചാണ് ഈ സര്‍ക്കാര്‍ മുന്നോട്ട് പോകുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

Leave a Comment

More News