ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണം; പാര്‍ട്ടി കോണ്‍ഗ്രസില്‍ യെച്ചൂരി

കണ്ണൂര്‍:ഹിന്ദു വര്‍ഗീയതയെ നേരിടുന്നതില്‍ കോണ്‍ഗ്രസ് എവിടെ നില്‍ക്കുന്നുവെന്ന് വ്യക്തമാക്കണമെന്ന് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരി. വെല്ലുവിളികള്‍ നേരിടാന്‍ ഇടത് പാര്‍ട്ടികള്‍ തയ്യാറാവണം. ഇതിന് ഇടത് പാര്‍ട്ടികളുടെ ഐക്യമുണ്ടാവണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു. കണ്ണൂരില്‍ സി.പിഎം പാര്‍ട്ടി കോണ്‍ഗ്രസ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു യെച്ചൂരി.

ബി.ജെ.പിയെ ഒറ്റപ്പെടുത്താനുള്ള നീക്കങ്ങളും ചര്‍ച്ചകളും പാര്‍ട്ടി കോണ്‍ഗ്രസില്‍ നടത്തും. മത ധ്രൂവീകരണമാണ് രാഷ്ട്രീയ മുന്നേറ്റത്തിന് ബി.ജെ.പി ഉപയോഗിക്കുന്നത്. മതനിരപേക്ഷ സമീപനമെടുക്കാന്‍ കോണ്‍ഗ്രസും പ്രാദേശിക പാര്‍ട്ടികളും നിലപാട് ഉറപ്പിക്കണം. ബിജെപിയെ തിരഞ്ഞെടുപ്പില്‍ മാത്രം പരാജയപ്പെടുത്തിയിട്ട് കാര്യമില്ല. അവര്‍ കൊണ്ടുവരുന്ന എല്ലാ ഹിന്ദുത്വ അജണ്ടകളേയും ഒറ്റപ്പെടുത്തണമെന്നും യെച്ചൂരി ആവശ്യപ്പെട്ടു.

Leave a Comment

More News