ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ മരണം: പ്രതികള്‍ക്ക് ജാമ്യം

കൊച്ചി: കിഴക്കമ്പലത്ത് ട്വന്റി ട്വന്റി പ്രവര്‍ത്തകന്‍ ദീപുവിന്റെ കൊലപാതക കേസില്‍ പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിതിനു പിന്നാലെ പ്രതികള്‍ക്ക് ജാമ്യം.

നാല് പ്രതികള്‍ക്ക് ഇന്ന് ഹൈക്കോടതി ജാമ്യം അനുവദിച്ചു. കുന്നത്തുനാട് പോലീസ് സ്‌റ്റേഷന്‍ പരിധിയില്‍ പ്രവേശിക്കരുതെന്ന് എന്നതുള്‍പ്പെടെയുള്ള ഉപാധികളോടെയാണ് ജാമ്യം.

സിപിഎം കാവുങ്ങപ്പറമ്പ് ബ്രാഞ്ച് സെക്രട്ടറി പറാട്ട് ബീയാട്ട് അബ്ദുള്‍ റഹ്മാന്‍, സിപിഎം പ്രവര്‍ത്തകരും ചേലക്കുളം സ്വദേശികളുമായ പറാട്ട് സൈനുദ്ദീന്‍, നെടുങ്ങാടന്‍ ബഷീര്‍, വില്യപറമ്പില്‍ അസീസ് എന്നിവര്‍ക്കാണ് ജാമ്യം.

 

 

Leave a Comment

More News