യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടിയിടിപ്പിക്കാന്‍ ശ്രമം; തൃശൂര്‍ കോര്‍പ്പറേഷനില്‍ സംഘര്‍ഷം: ജാമ്യമില്ല കേസ്

തൃശൂര്‍: യുഡിഎഫ് കൗണ്‍സിലര്‍മാരെ വണ്ടി ഇടിപ്പിച്ച് അപായപ്പെടുത്താന്‍ ശ്രമിച്ചെന്ന സംഭവത്തില്‍ തൃശൂര്‍ കോര്‍പ്പറേഷന്‍ മേയര്‍ക്കെതിരെ കേസ്. നഗരത്തിലെ കുടിവെള്ള പ്രശ്നത്തിനു പരിഹാരം കാണണമെന്ന് ആവശ്യപ്പെട്ടു ചൊവ്വാഴ്ച വൈകിട്ട് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ കോര്‍പ്പറേഷന്‍ ഓഫീസില്‍ പ്രതിഷേധം നടത്തിയിരുന്നു. പ്രതിഷേധക്കാര്‍ക്ക് ഇടയിലേക്കു മേയറുടെ ഡ്രൈവര്‍ വാഹനം ഓടിച്ചു കയറ്റി. സംഭവത്തില്‍ മേയര്‍ എം.കെ. വര്‍ഗീസിനും ഡ്രൈവര്‍ ലോറന്‍സിനുമെതിരെ പോലീസ് മനഃപൂര്‍വമല്ലാത്ത നരഹത്യയ്ക്കു കേസെടുത്തു. ഡ്രൈവറെ ജോലിയില്‍നിന്നു പിരിച്ചു വിടണമെന്ന് ആവശ്യപ്പെട്ടു യുഡിഎഫ് കൗണ്‍സിലര്‍മാര്‍ മേയറുടെ ചേംബറിനു മുന്നില്‍ സമരം നടത്തി.

അതേസമയം, മേയറെ തീകൊളുത്തി കൊല്ലാന്‍ ശ്രമിച്ചത് അഞ്ച് യുഡിഎഫ് കൗണ്‍സിലര്‍മാര്‍ക്കെതിരെയും പോലീസ് കേസെടുണ്ട്. രാജന്‍ പല്ലന്‍, ജോണ്‍ ഡാനിയേല്‍, ലാലി ജയിംസ്, ശ്രീലാല്‍ ശ്രീധര്‍, എ.കെ. സുരേഷ് എന്നിവര്‍ക്കെതിരെയാണ് വധശ്രമത്തിനു കേസെടുത്തത്. കുടിവെള്ളത്തിനു പകരം ചെളിവെള്ളം വിതരണം ചെയ്തുവെന്ന് ആരോപിച്ചായിരുന്നു മേയര്‍ക്കെതിരെ പ്രതിപക്ഷം പ്രതിഷേധിച്ചത്.

 

Leave a Comment

More News