ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതരവീഴ്ച: ദേശീയ വനിത കമ്മീഷന്‍

തിരുവനന്തപുരം: മലയാള സിനിമ മേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നങ്ങളെ കുറിച്ച് പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റീസ് ഹേമ കമ്മറ്റി റിപ്പോര്‍ട്ട് പുറത്തുവിടാത്തത് എന്തുകൊണ്ടാണെന്ന് ദേശീയ വനിത കമ്മീഷന്‍. പരാതിക്കാരിയുടെ പേരുവിവരങ്ങള്‍ പുറത്തുവിടാതെ മറ്റ് വിശദാംശങ്ങള്‍ പുറത്തുവിടണമെന്ന കമ്മീഷന്‍ അധ്യക്ഷ രേഖാ ശര്‍മ്മ ആവശ്യപ്പെട്ടു.

റിപ്പോര്‍ട്ട് വച്ചുതാമസിപ്പിച്ചത് ഗുരുതര വീഴ്ചയാണ്. കമ്മറ്റി റിപ്പോര്‍ട്ടിന്മേല്‍ മൂന്നു മാസത്തിനകം തുടര്‍ നടപടി സ്വീകരിക്കേണ്ടതായിരുന്നു.

മലയാള സിനിമാ മേഖലയിലെ പ്രശ്‌നങ്ങള്‍ ദേശീയ വനിതാ കമ്മീഷന്‍ നേരിട്ട് അന്വേഷിക്കും. എല്ലാ സിനിമ പ്രൊഡക്ഷന്‍ കമ്പനികളിലും പരാതി പരിഹാര കമ്മറ്റി രൂപീകരിക്കണമെന്നും കമ്മീഷന്‍ ആവശ്യപ്പെട്ടു.

 

Leave a Comment

More News