ഇടുക്കി എന്‍ജി.കോളജിലെ സംഘര്‍ഷം: ധീരജ് വധക്കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്ക് ജാമ്യം

ഇടുക്കി: ഇടുക്കി എന്‍ജിനീയറിംഗ് കോളജിലെ യൂണിയന്‍ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ടുണ്ടായ സംഘര്‍ഷത്തില്‍ എസ്.എഫ്.ഐ പ്രവര്‍ത്തകര്‍ ധീരജ് കൊല്ലപ്പെട്ട കേസിലെ മുഖ്യപ്രതി നിഖില്‍ പൈലിക്കു ജാമ്യം. ഇടുക്കി സെഷന്‍സ് കോടതിയാണ് ജാമ്യം അനുവദിച്ചത്. അറസ്റ്റിലായി 87 ദിവസങ്ങള്‍ക്കു ശേഷമാണ് കോടതി ജാമ്യം അനുവദിച്ചത്. കേസില്‍ രണ്ടാം തീയതി പോലീസ് കുറ്റപത്രം സമര്‍പ്പിച്ചിരുന്നു. കേസിലെ മറ്റ് ഏഴ് പ്രതികള്‍ക്ക് കോടതി നേരത്തെ ജാമ്യം അനുവദിച്ചിരുന്നു.

എസ്എഫ്ഐ പ്രവര്‍ത്തകനായിരുന്ന ഇടുക്കി പൈനാവ് എന്‍ജിനിയറിംഗ് കോളജിലെ വിദ്യാര്‍ഥി ധീരജിനെയാണ് പ്രാദേശിക യൂത്ത്കോണ്‍ഗ്രസ് നേതാവായ നിഖില്‍ പൈലി കുത്തിക്കൊന്നതായി കേസുള്ളത്. കോളജിലുണ്ടായ സംഘര്‍ഷത്തില്‍ പുറത്തുനിന്നുള്ളവര്‍ ഇടപെടുകയും കത്തിക്കുത്തില്‍ കലാശിക്കുകയുമായിരുന്നു.

Leave a Comment

More News