വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയ കേസ്: കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അറസ്റ്റില്‍

കൊച്ചി: വ്യാപാരിയെ ഭീഷണിപ്പെടുത്തി പണം തട്ടിയെടുത്തുവെന്ന പരാതിയില്‍ കൊച്ചി കോര്‍പറേഷനിലെ കോണ്‍ഗ്രസ് കൗണ്‍സിലര്‍ അടക്കം മൂന്നു പേര്‍ അറസ്റ്റില്‍. മുപ്പതാം വാര്‍ഡ് ഐലന്റ് സൗത്തിലെ കൗണ്‍സിലര്‍ ടിബിന്‍ ദേവസിയുള്‍പ്പെടെയുള്ളവരാണ് അറസ്റ്റിലായത്.

യൂത്ത് കോണ്‍ഗ്രസ് ജില്ലാ സെക്രട്ടറി കൂടിയാണ് ടിബിന്‍ ദേവസി.

ഇടപ്പള്ളിക്ക് സമീപം കട നടത്തുന്ന കാസര്‍ഗോഡ് സ്വദേശി മണിയെന്ന വ്യാപാരിയെ ഭീഷണിപ്പെടുത്തി രണ്ടു ലക്ഷം രൂപ സംഘം തട്ടിയെടുത്തുവെന്നാണ് പരാതി. സംഘത്തിലെ ഒരാളുടെ അക്കൗണ്ടിലേക്കാണ് പണം വാങ്ങിയത്. വ്യാപാര തര്‍ക്കമാണ് പരാതിക്ക് പിന്നിലെന്നാണ് ടിബിന്‍ പറയുന്നത്. എന്നാല്‍ ഭീഷണിപ്പെടുത്തിയുള്ള തട്ടിപ്പാണെന്ന് പോലീസ് പറയുന്നു.

 

Leave a Comment

More News