എറണാകുളം-അങ്കമാലി അതിരൂപതയില്‍ ജനാഭിമുഖ കുര്‍ബാന തുടരും

കൊച്ചി: എറണാകും അങ്കമാലി അതിരൂപതയിലെ പള്ളികളില്‍ ജനാഭിമുഖ കുര്‍ബാന തുടരുമെന്ന് അതിരുപത വക്താവ് ഫാ. മാത്യൂ കിലുക്കന്‍. എറണാകുളം സെന്റ് മേരീസ് കത്തീഡ്രല്‍ ബസിലിക്ക, പ്രസന്നപുരം, തോട്ടുവ, മറ്റൂര്‍, യൂണിവേഴ്‌സിറ്റി പള്ളികളില്‍ ഇന്ന് ഏകീകൃത കുര്‍ബാന നടന്നു.

കത്തീഡ്രല്‍ ബസിലിക്കയില്‍ രാവിലെ 6.45 ന് ശേഷം ഇന്നു നടന്ന കുര്‍ബാനകളും തുടര്‍ന്നുള്ള ദിവസങ്ങളിലും ജനാഭിമുഖമായിരിക്കുമെന്ന് പി.ആര്‍.ഒ പത്രക്കുറിപ്പില്‍ പറയുന്നു.

Leave a Comment

More News