തിരുവല്ലയില്‍ ഓശാന ശുശ്രൂഷകള്‍ക്കിടെ കാര്‍ ഓടിച്ചുകയറ്റി; ചോദ്യം ചെയ്തവര്‍ക്ക് നേരെ കുരുമുളക് സ്‌പ്രേ ആക്രമണം

തിരുവല്ല: തിരുവല്ലയില്‍ ഓശാന ശുശ്രൂഷകള്‍ക്കിടെ ഗുണ്ടാ ആക്രമണം. തിരുവല്ല നഗരസഭാ വൈസ് ചെയര്‍മാന്‍ ഫിലിപ്പ് ജോര്‍ജ് ഉള്‍പ്പടെയുള്ള നാല് പേര്‍ക്ക് നേരെ കുരുമുളക് പ്രയോഗം നടത്തി.

തുകലശേരി സെന്റ് ജോസഫ് പള്ളിക്ക് മുന്നില്‍ കാറിലെത്തിയ നാലംഗ സംഘമാണ് ആക്രമണം നടത്തിയത്. ഓശാന ഞായര്‍ പ്രദക്ഷിണത്തിനിടയിലേക്ക് വാഹനം ഓടിച്ച് കയറ്റിയത് ചോദ്യം ചെയ്തതിനെ തുടര്‍ന്നാണ് ആക്രമണം.

 

 

Leave a Comment

More News