കൊല്ലത്ത് സ്‌പെഷ്യല്‍ ബ്രാഞ്ച് എസ്.ഐയേയും കുടുംബത്തേയും കൈകാര്യം െചയ്ത് ബൈക്ക് യാത്രികര്‍

കൊല്ലം: കൊല്ലത്ത് പോലീസ് ഉദ്യോഗസ്ഥനും കുടുംബത്തിനും നേരെ ആക്രമണം. കുണ്ടറ പോലീസ് സ്റ്റേഷനിലെ സ്‌പെഷല്‍ ബ്രാഞ്ച് എസ്‌ഐക്കും മകനും ഭാര്യയ്ക്കുമാണ് മര്‍ദനമേറ്റത്. ഓവര്‍ടേക്കിംഗിനെ ചൊല്ലിയുള്ള തര്‍ക്കം കൂട്ടത്തല്ലില്‍ കലാശിക്കുകയായിരുന്നു. സംഭവത്തില്‍ പുത്തൂര്‍ സ്വദേശികളായ രണ്ടു യുവാക്കളെ പോലീസ് കസ്റ്റഡിയിലെടുത്തു.

എസ്‌ഐയുടെ മകനെ യുവാക്കള്‍ ഹെല്‍മറ്റ് കൊണ്ട് അടിച്ചുവെന്നും പരാതിയുണ്ട്. നാട്ടുകാരില്‍ ചിലരും ഇവരെ മര്‍ദ്ദിച്ചതായും റിപ്പോര്‍ട്ടുണ്ട്.

Leave a Comment

More News