പ്രതിദിന കോവിഡ് കണക്കുകള്‍ സര്‍ക്കാര്‍ പ്രസിദ്ധീകരിക്കില്ല

തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് കേസുകള്‍ കുറഞ്ഞുവരുന്ന സാഹചര്യത്തില്‍ പ്രതിദിന കോവിഡ് കണക്കുകള്‍ പ്രസിദ്ധീകരിക്കുന്നത് സര്‍ക്കാര്‍ അവസാനിപ്പിച്ചു. കോവിഡ് കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തത് മുതല്‍ രണ്ടു വര്‍ഷത്തിലേറെയായി സര്‍ക്കാര്‍ തുടര്‍ന്നുവന്നിരുന്ന പതിവാണ് നിര്‍ത്തിവയ്ക്കുന്നത്.

പുതിയ കേസുകള്‍, രോഗമുക്തി നേടിയവര്‍, ചികിത്സയില്‍ കഴിയുന്നവര്‍, സാമ്പിള്‍ പരിശോധിച്ചത്, കോവിഡ് മരണം, ഇതുവരെ മരിച്ചവരുടെ എണ്ണം, ജില്ല തിരിച്ചുള്ള കണക്ക് തുടങ്ങിയ വിവരങ്ങളാണ് എല്ലാ ദിവസവും സര്‍ക്കാര്‍ പ്രസിദ്ധീകരിച്ചിരുന്നത്.

 

 

 

Leave a Comment

More News