സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളി ജീവനൊടുക്കി; സിപിഎം നേതാക്കളുടെ ഭീഷണിമൂലമെന്ന് കുടുംബം


തൃശൂര്‍: സിഐടിയു വിട്ട് സ്വതന്ത്ര സംഘടന രൂപീകരിച്ച തൊഴിലാളി ജീവനൊടുക്കി. പീച്ചി സ്വദേശി സജിയാണ് ജീവനൊടുക്കിയത്. സി.പി.എം ബ്രാഞ്ച്, ലോക്കല്‍ സെക്രട്ടറിമാര്‍ വധിക്കുമെന്ന ഭീഷണിപ്പെടുത്തിയിരുന്നതായി വീട്ടുകാര്‍ പറയുന്നു.

ആരോപണം നേരിടുന്ന സിപിഎം നേതാക്കള്‍ക്കെതിരെ ആത്മഹത്യാ കുറിപ്പില്‍ പരാമര്‍ശമുണ്ട്. സജിയുടെ മരണത്തില്‍ പീച്ചി പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. അതേസമയം, ഈ നേതാക്കള്‍ക്കെതിരെ ആത്മഹത്യാപ്രേരണ കുറ്റത്തിന് കേസെടുക്കണമെന്നാണ് വീട്ടുകാരുടെ ആവശ്യം.

പീച്ചി സിഐടിയു ഘടകത്തില്‍ അഴിമതിയുണ്ടെന്ന് ആരോപിച്ച് ഒരുവിഭാഗം തൊഴിലാളികള്‍ സംഘടന വിട്ട് സ്വതന്ത്ര സംഘടന രൂപീകരിക്കുകയായിരുന്നു.

Leave a Comment

More News