വിഷു: രണ്ടുമാസത്തെ ക്ഷേമപെന്‍ഷനുകള്‍ ഒന്നിച്ച് നല്‍കും

തിരുവനന്തപുരം: സംസ്ഥാനത്തെ രണ്ടു മാസത്തെ സാമൂഹ്യസുരക്ഷാ, ക്ഷേമനിധി പെന്‍ഷനുകള്‍ ഒരുമിച്ചു വിതരണം ചെയ്യുമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. മാര്‍ച്ചിലെ പെന്‍ഷനൊപ്പം ഏപ്രിലിലെ പെന്‍ഷനും നല്‍കും. വിഷു പ്രമാണിച്ചാണ് ഒരുമാസത്തെ പെന്‍ഷന്‍ മുന്‍കൂട്ടി നല്‍കുന്നതെന്നും മുഖ്യമന്ത്രി ഫേസ്ബുക്ക് പോസ്റ്റില്‍ കുറിച്ചു.

ക്ഷേമ പെന്‍ഷന്‍ നല്‍കുന്നതിനായി 1,746 കോടിരൂപ വകയിരുത്തിയിട്ടുണ്ട്. ഏപ്രില്‍ പതിനാലിനുള്ളില്‍ പെന്‍ഷന്‍ വിതരണം പൂര്‍ത്തിയാക്കും. വിപണി കൂടുതല്‍ സജീവമാകാനും സാധാരണ ജനങ്ങള്‍ക്ക് ആഹ്ലാദപൂര്‍വം വിഷു ആഘോഷിക്കാനും ഈ തീരുമാനം സഹായകമാകുമെന്ന് പ്രതീക്ഷിക്കുന്നതായും മുഖ്യമന്ത്രി പറഞ്ഞു.

 

 

 

 

Leave a Comment

More News