പിതാവിന്റെ ഉടമസ്ഥതയിലുള്ള സോപ്പ്‌പൊടി നിര്‍മാണ ഫാക്ടറിയിലെ യന്ത്രത്തില്‍ കുടുങ്ങി മകന് ദാരുണാന്ത്യം

മലപ്പുറം: സോപ്പ്‌പൊടി നിര്‍മിക്കുന്ന യന്ത്രത്തിനുള്ളില്‍ കുടുങ്ങി 18 വയസുകാരന് ദാരുണാന്ത്യം. മലപ്പുറം പാണ്ടിക്കാട് പെരുങ്കുളം സ്വദേശി ഷമീറിന്റെ മകന്‍ മുഹമ്മദ് ഷാമിലാണ് മരിച്ചത്. ഷമീറിന്റെ ഉടമസ്ഥതയിലുള്ള സോപ്പ് കമ്പനിയില്‍ വച്ചാണ് അപകടമുണ്ടായത്.

പോലീസ് സ്ഥലത്തെത്തി മേല്‍ നടപടികള്‍ സ്വീകരിച്ചു. സംഭവത്തില്‍ പോലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

 

 

Leave a Comment

More News