ഇ.പി. ജയരാജനെ എല്‍ഡിഎഫ് കണ്‍വീനറാക്കാന്‍ സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റില്‍ തീരുമാനം

തിരുവനന്തപുരം: എല്‍ഡിഎഫ് കണ്‍വീനറായി ഇ.പി. ജയരാജനെ തെരഞ്ഞെടുത്തു. ഇന്നു ചേര്‍ന്ന സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിലാണ് തീരുമാനം. എ. വിജയരാഘവന്‍ പോളിറ്റ് ബ്യൂറോയിലെത്തിയതോടെയാണ് എല്‍ഡിഎഫ് കണ്‍വീനറായി ജയരാജന്‍ തെരഞ്ഞെടുക്കപ്പെട്ടത്.എ.കെ. ബാലന്റെ പേര് ചര്‍ച്ചകളില്‍ ഉയര്‍ന്നിരുന്നെങ്കിലും സെക്രട്ടറിയേറ്റ് ജയരാജനെ പിന്തുണയ്ക്കുകയായിരുന്നു. മുഖ്യമന്ത്രിയുടെ പൊളിറ്റിക്കല്‍ സെക്രട്ടറിയുടെ നിയമനത്തിലും ഇന്നും നാളെയുമായി നടക്കുന്ന നേതൃയോഗങ്ങള്‍ തീരുമാനമെടുക്കും.

നിലവിലെ പൊളിറ്റിക്കല്‍ സെക്രട്ടറിയായ പുത്തലത്ത് ദിനേശന്‍ സ്ഥാനം ഒഴിയുകയാണ്. പി ശശിയെ ഈ സ്ഥാനത്തേക്ക് നിയമിക്കാനാണ് സാധ്യത. ദിനേശന്‍ സിപിഎമ്മിന്റെ മുഖപത്രമായ ദേശാഭിമാനിയുടെ പത്രാധിപരമാകുമെന്ന് റിപ്പോര്‍ട്ട്.

 

Leave a Comment

More News