തൃശൂരില്‍ അപകടത്തില്‍പെട്ട കാറില്‍വടിവാള്‍; യാത്രക്കാര്‍ മറ്റൊരു കാറില്‍ രക്ഷപ്പെട്ടു

തൃശൂര്‍: വെങ്ങിണിശേരിയില്‍ ലോറിയുമായി കൂട്ടിയിടിച്ച കാറില്‍ നിന്ന് വടിവാള്‍ കണ്ടെത്തി. കാറിലുണ്ടായിരുന്ന നാല് യാത്രക്കാര്‍ പിന്നാലെ വന്ന മറ്റൊരു കാറില്‍ കയറി രക്ഷപ്പെട്ടു.

കൊല്ലം സ്വദേശിയുടെ ഉടമസ്ഥതയിലുള്ളതാണ് അപകടത്തില്‍പെട്ട കാര്‍ എന്നാണ് സൂചന. പോലീസ് അന്വേഷണം ആരംഭിച്ചു.

കാര്‍ മറ്റൊരാള്‍ക്ക് വിറ്റതാണെന്ന് സൂചനയുണ്ട്. കാറില്‍ കണ്ടെത്തിയത് തുരുമ്പിച്ച വാളാണെന്നും പറയപ്പെടുന്നു. ലോറിക്ക് പിന്നില്‍ കാര്‍ വന്നിടിച്ചതിനു പിന്നാലെ പ്രശ്‌നമില്ല എന്നു പറഞ്ഞ് ഇവര്‍ മുങ്ങുകയായിരുന്നു. പാലക്കാട് ഇരട്ടക്കൊല നടന്ന പശ്ചാത്തലത്തില്‍ പോലീസ് വിഷയം ഗൗരവമായാണ് എടുത്തിരിക്കുന്നത്.

Leave a Comment

More News