ഡാളസിലെ റേ ഹബ്ബാര്‍ഡ് തടാകത്തില്‍ ബോട്ട് സവാരിക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു

ഡാളസ്: ഡാളസിലെ റേ ഹബ്ബാര്‍ഡ് തടാകത്തിൽ ബോട്ട് സവാരിക്കിടെ രണ്ട് മലയാളികള്‍ മുങ്ങി മരിച്ചു. കൊച്ചി രാമമംഗലം കടവ് ജംക്‌ഷനു സമീപം താനുവേലിൽ ബിജു ഏബ്രഹാം (49), സുഹൃത്ത് തോമസ് ആന്റണി (സാബു) എന്നിവരാണ് മരിച്ചത്.

ബിജു എബ്രഹാം ഡാളസില്‍ ട്രാവല്‍ ഏജന്‍സിയും റിയല്‍ എസ്റ്റേറ്റ് ബിസിനസും നടത്തുകയാണ്. എറണാകുളം സ്വദേശിയായ തോമസ് ആന്റണിയും ഡാളസിലെ താമസക്കാരനും ബിസിനസ് മേഖലയില്‍ പ്രവര്‍ത്തിക്കുന്ന വ്യക്തിയുമാണ്.

ബിജുവിന്റെ ഉടമസ്ഥതയിലുള്ള ബോട്ടിൽ യാത്ര ചെയ്യുന്നതിനിടെയായിരുന്നു അപകടം നടന്നതെന്ന് പറയുന്നു. വെള്ളത്തില്‍ നീന്താനിറങ്ങിയ രണ്ടു പേരും മുങ്ങിപ്പോകുകയായിരുന്നു എന്ന് പ്രാദേശിക പത്രങ്ങളും ചാനലുകളും റിപ്പോര്‍ട്ട് ചെയ്തു.

ബിജുവിന്റെ മാതാപിതാക്കളായ ഏബ്രഹാമും വൽസമ്മയും ഏക സഹോദരി ബിന്ദുവും ഡാളസിലാണ് താമസം.
2 വർഷം മുൻപാണ് മാതാപിതാക്കള്‍ ഡാളസിലെത്തിയത്. ഭാര്യ: രാമമംഗലം പുല്യാട്ടുകുഴിയിൽ സവിത ഡാളസില്‍ നഴ്സാണ്. മക്കൾ: ഡിലൻ, എയ്ഡൻ, റയാൻ.

തോമസ് ആന്റണിയെക്കുറിച്ചുള്ള പൂര്‍ണ്ണ വിവരങ്ങള്‍ ലഭ്യമായിട്ടില്ല.

റേ ഹബ്ബാര്‍ഡ് തടാകം

Leave a Comment

More News