കൊല്ലത്ത് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി; തടയാന്‍ ശ്രമിച്ചഭാര്യാ സഹോദരിയുടെ കൈ വെട്ടിമാറ്റി

കൊല്ലം: കൊട്ടാരക്കര നെടുവത്തൂരില്‍ ് ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി. ആക്രമണം തടയാന്‍ ശ്രമിച്ച ഭാര്യാസഹോദരിയുടെ കൈ വെട്ടിമാറ്റി.

രാജന്‍ എന്നയാളാണ് ഭാര്യ രമയെ വെട്ടിക്കൊന്ന ശേഷം തൂങ്ങിമരിച്ചത്. രമയുടെ സഹോദരി രതിയ്ക്കാണ് ആക്രമണം തടയുന്നതിനിടെ വെട്ടേറ്റത്.

രാവിലെ 11 മണിയോടെയാണ് സംഭവം. കുടുംബകലഹമാണ് ആക്രമണത്തിന് കാരണമെന്ന് കരുതുന്നു. രാവിലെ കുടുംബശ്രീ കഴിഞ്ഞ് വീട്ടിലേക്ക് വരികയായിരുന്ന രമയേയും രതിയെയും റബര്‍ തോട്ടത്തില്‍ പതുങ്ങിയിരുന്ന രാജന്‍ കൊടുവാള്‍ കൊണ്ട് വെട്ടുകയായിരുന്നു. തുടര്‍ന്ന് ഇയാള്‍ കുടുംബവീട്ടിലെത്തി തൂങ്ങിമരിക്കുകയായിരുന്നു.

 

Leave a Comment

More News