കഞ്ചാവ് ഉപയോഗം ചോദ്യംചെയ്ത സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് നേരേ ലഹരിമാഫിയയുടെ ആക്രമണം

കഴക്കൂട്ടം: ശ്രീകാര്യം കാര്യവട്ടത്ത് സിപിഎം ബ്രാഞ്ച് സെക്രട്ടറിക്ക് ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്ക്. കുറ്റിച്ചല്‍ ബ്രാഞ്ച് സെക്രട്ടറി അനില്‍കുമാറിനാണ് അഞ്ചംഗ ലഹരിമാഫിയയുടെ ആക്രമണത്തില്‍ പരിക്കേറ്റത്. ബുധനാഴ്ച ഉച്ചയ്ക്ക് ഒരുമണിയോടെയാണ് സംഭവം.

വീടിന്റെ പരിസരത്ത് നിന്ന് കഞ്ചാവ് ഉപയോഗിക്കുന്നത് ചോദ്യം ചെയ്തപ്പോഴായിരുന്നു ആക്രമണമെന്നാണ് പരാതി. കല്ല് കൊണ്ട് തലയ്ക്കടിയ്ക്കുകയായിരുന്നു. ഗുരുതരമായ പരിക്കേറ്റ അനില്‍ കുമാറിനെ തിരുവനന്തപുരം മെഡിക്കല്‍ കോളേജില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ ശ്രീകാര്യം പോലീസ് കേസെടുത്തു.

Leave a Comment

More News