ഡിവൈഎഫ്‌ഐ സെമിനാറില്‍ ചുവപ്പ്‌സാരി ധരിച്ച് പങ്കെടുക്കണം, ഇല്ലെങ്കില്‍ പിഴ; കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി സന്ദേശം

പത്തനംതിട്ട: ഡിവൈഎഫ്‌ഐ സെമിനാറില്‍ പങ്കെടുത്തില്ലെങ്കില്‍ പിഴ ഈടാക്കുമെന്ന് കുടുംബശ്രീ പ്രവര്‍ത്തകര്‍ക്ക് ഭീഷണി. പത്തനംതിട്ട ചിറ്റാറിലെ കുടുംബശ്രി സിഡിഎസ് ചെയര്‍പേഴ്സണാണ് വാട്സ്ആപ് ഗ്രൂപ്പില്‍ ഭീഷണിയുടെ ശബ്ദ സന്ദേശം അയച്ചത്.

പി.കെ. ശ്രീമതി പങ്കെടുക്കുന്ന സെമിനാറില്‍ ഓരോ കുടുംബശ്രീയില്‍ നിന്നും അഞ്ച് പേര്‍ വീതം ചുവപ്പ് വസ്ത്രം ധരിച്ച് എത്തണമെന്നാണ് അറിയിച്ചത്. ഇല്ലങ്കില്‍ 100 രൂപ പിഴയീടാക്കുമെന്നാണ് ഭീഷണി.

 

Leave a Comment

More News