കുവൈറ്റിലെ മുന്‍കാല മാധ്യമ പ്രവര്‍ത്തകന്‍ കൂടിയേടത്ത് രാമചന്ദ്രന്‍ അന്തരിച്ചു

കുവൈറ്റ് സിറ്റി : കുവൈത്തിലെ മുന്‍ മാധ്യമ പ്രവര്‍ത്തകന്‍ കൂടിയേടത്ത് രാമചന്ദ്രന്‍ (റാംജി,61) അന്തരിച്ചു.ഹൃദയാഘാതത്തെത്തുടര്‍ന്ന് നാട്ടില്‍ ചികിത്സയിലായിരുന്നു. കുവൈത്തിലെ മലയാളി മാധ്യമ പ്രവര്‍ത്തകരുടെ കൂട്ടായ്മയായ മലയാളി മീഡിയ ഫോറം സ്ഥാപക ജനറല്‍ കണ്‍വീനര്‍ ആയിരുന്ന അദ്ദേഹം.

പത്തു വര്‍ഷം മുമ്പാണു നാട്ടിലേക്ക് മടങ്ങിയത്. ഏഷ്യാനെറ്റ്, റിപ്പോര്‍ട്ടര്‍ ടി. വി. എന്നീ മാധ്യമങ്ങളുടെ കുവൈത്ത് പ്രതിനിധിയായും പ്രവര്‍ത്തിച്ച റാം കുവൈത്ത് എയര്‍ വെയ്‌സില്‍ എഞ്ചിനീയര്‍ ആയിരുന്നു.ഭാര്യ ഉഷ. മക്കള്‍ ദേവിക, വിനായക് . പ്രസന്ന ഏക സഹോദരിയാണ്.

സലിം കോട്ടയില്‍

 

Leave a Comment

More News