കുവൈത്തില്‍ ഈദ് അവധികള്‍ പ്രഖ്യാപിച്ചു

 

കുവൈറ്റ് സിറ്റി: കുവൈത്തില്‍ മേയ് ഒന്ന് ഞായര്‍ മുതല്‍ നാല് ബുധന്‍ വരെ ബാങ്ക് അവധിയായിരിക്കുമെന്ന് ബാങ്കിങ് അസോസിയേഷന്‍ അറിയിച്ചു. എന്നാല്‍, പെരുന്നാളിനോടനുബന്ധിച്ചുള്ള മേയ് അഞ്ച് വ്യാഴാഴ്ച എല്ലാ ബാങ്കുകളുടെയും ഹെഡ് ഓഫിസുകള്‍ പ്രവര്‍ത്തിക്കും.

രാജ്യത്തെ ആറു ഗവര്‍ണറേറ്റുകളിലെയും പ്രധാന ബ്രാഞ്ചുകള്‍ വഴിയും മേയ് അഞ്ചിന് പൊതുജനങ്ങള്‍ക്ക് ബാങ്കിങ് സേവനങ്ങള്‍ നടത്താം. മേയ് എട്ട് ഞായറാഴ്ച മുതലാണ് എല്ലാ ബ്രാഞ്ചുകളും സാധാരണ രീതിയില്‍ പ്രവര്‍ത്തിച്ചുതുടങ്ങുകയെന്നും ബാങ്കിങ് അസോസിയേഷന്‍ വക്താവ് ശൈഖ് അല്‍ ഈസ അറിയിച്ചു.

സലിം കോട്ടയില്‍

 

Leave a Comment

More News