ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചവരുടെ എണ്ണത്തില്‍ വന്‍ വര്‍ധന

കുവൈറ്റ് സിറ്റി : കുവൈറ്റില്‍ 13 ലക്ഷം ആളുകള്‍ ബൂസ്റ്റര്‍ ഡോസ് സ്വീകരിച്ചതായി ആരോഗ്യ മന്ത്രാലയം അറിയിച്ചു. രണ്ട് ഡോസുകള്‍ സ്വീകരിച്ചവരുടെ എണ്ണത്തിലും വന്‍ വര്‍ദ്ധനയാണ് രേഖപ്പെടുത്തിയത്. ഇതുവരെയായി 33 ലക്ഷം പേര്‍ രണ്ട് ഡോസ് കൊറോണ പ്രതിരോധ കുത്തിവെപ്പുകള്‍ എടുത്തിട്ടുണ്ട്.

അതിനിടെ രാജ്യത്ത് കൊറോണ വൈറസ് ബാധിച്ചവരുടെ പ്രതിദിന രോഗബാധിതരുടെ എണ്ണം 56 ആയി കുറഞ്ഞു.ജനജീവിതം സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നതിന്റെ ഭാഗമായി കോവിഡ് നിയന്ത്രണങ്ങളിലും ഏറെ ഇളവുകള്‍ നല്‍കിയിട്ടുണ്ട്.

കോവിഡ് പിസിആര്‍ പരിശോധന രോഗബാധയുണ്ടെന്ന് സംശയിക്കുന്നവര്‍ക്ക് മാത്രമാക്കി ചുരുക്കിയതായും രോഗബാധിതരുമായി സമ്പര്‍ക്കത്തിനിടയായവര്‍ക്ക് ക്വാറന്റയ്ന്‍ ആവശ്യമില്ലെന്നും അധികൃതര്‍ വ്യക്തമാക്കി. രോഗലക്ഷണം പ്രകടിപ്പിക്കുന്നുണ്ടെങ്കില്‍ മാത്രം ഇവര്‍ കോവിഡ് പരിശോധന നടത്തിയാല്‍ മതിയാകും.

സലിം കോട്ടയില്‍

 

Leave a Comment

More News