പാലക്കാട് ശ്രീനിവാസന്‍ വധം; രണ്ടു പേര്‍ കൂടി അറസ്റ്റില്‍; തെളിവെടുപ്പ്

പാലക്കാട്: പാലക്കാട്ടെ ആര്‍എസ്എസ് നേതാവ് ശ്രീനിവാസന്റെ വധവുമായി ബന്ധപ്പെട്ട് രണ്ട് പേര്‍ കൂടി അറസ്റ്റില്‍. ഗൂഢാലോചനയില്‍ പങ്കെടുത്തവരാണ് പിടിയിലായത്. ഇവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തിയേക്കും. കഴിഞ്ഞ ദിവസം നാലു പേരുടെ അറസ്റ്റു രേഖപ്പെടുത്തിയിവരുന്നു.

അതേസമയം, ആക്രമികള്‍ സഞ്ചരിച്ച വാഹനങ്ങള്‍ കണ്ടെത്തിയതായാണ് സൂചന. കൃത്യത്തിന് ഉപയോഗിച്ച് ആയുധങ്ങള്‍ എത്തിച്ച ഓട്ടോറിക്ഷ ഉള്‍പ്പടെയുള്ള വാഹനങ്ങളാണ് കണ്ടെത്തിയത്.

ഇന്നലെ അറസ്റ്റിലായ നാലു പേരില്‍ രണ്ടു പ്രതികളുമായി പോലീസ് ശംഖുവാരത്ത് തെളിവെടുപ്പ് നടത്തുകയാണ്. മൊബൈലും ആയുധങ്ങളും ഉപേക്ഷിച്ചുവെന്ന് കരുതുന്ന സ്ഥലത്താണ് പരിശോധന.

Leave a Comment

More News