ഗൃഹപ്രവേശനത്തിന്റെ രണ്ടാം നാള്‍ വീടിനു തീപിടിച്ച് ദമ്പതികള്‍ മരിച്ചു; മകള്‍ ഗുരുതരാവസ്ഥയില്‍

ഇടുക്കി: ഇടുക്കിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചു. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെ ഇടുക്കി പുറ്റടിയിലുള്ള വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്. തീപിടിത്തത്തിന് കാരണം എന്താണ് എന്ന് ഇതുവരെ വ്യക്തമല്ല. സംഭവത്തില്‍ പോലീസ് അന്വേഷണം ആരംഭിച്ചു.

ലൈഫ് പദ്ധതിയില്‍ നിര്‍മ്മിച്ച വീട്ടില്‍ രണ്ടു ദിവസം മുന്‍പാണ് കുടുംബം താമസമാക്കിയത്. ഷോര്‍ട് സര്‍ക്യുട്ടാണ് അപകടത്തിന് കാരണമെന്നാണ് പ്രാഥമിക വിലയിരുത്തല്‍.

Leave a Comment

More News