കോവിഡ്; ആരോഗ്യമന്ത്രിയുടെ നേതൃത്വത്തില്‍ ഇന്ന് ഉന്നതതല യോഗം

തിരുവനന്തപുരം:സംസ്ഥാനത്തെ കോവിഡ് സാഹചര്യം വിലയിരുത്താന്‍ ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതലയോഗം ഇന്ന് ചേരും. വൈകുന്നേരം അഞ്ചിനാണ് യോഗം ചേരുന്നത്.

അതേസമയം, രാജ്യത്ത് കോവിഡ് കേസുകള്‍ വര്‍ധിക്കുന്ന സാഹചര്യത്തില്‍ പ്രധാനമന്ത്രി മുഖ്യമന്ത്രിമാരുടെ യോഗം വിളിച്ചിട്ടുണ്ട്. ബുധനാഴ്ച ഓണ്‍ലൈനായാണ് യോഗം ചേരുന്നത്.

Leave a Comment

More News