ഇടുക്കി പുറ്റടിയിലെ ദമ്പതികളുടെ മരണം ആത്മഹത്യ

ഇടുക്കി: ഇടുക്കി പുറ്റടിയില്‍ വീടിന് തീപിടിച്ച് ദമ്പതികള്‍ മരിച്ചത് ആത്മഹത്യയെന്ന് പോലീസ്. കട്ടപ്പന ഡിവൈഎസ്പി നിഷാദ് മോനാണ് ഇക്കാര്യം അറിയിച്ചത്. കുടുംബ പ്രശ്‌നങ്ങളാണ് സംഭവത്തിന് പിന്നിലെ കാരണം. രവീന്ദ്രന്‍ (50), ഭാര്യ ഉഷ (45) എന്നിവരാണ് മരിച്ചത്. ഇന്നലെ കുടുംബ വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ ജീവനൊടുക്കുമെന്ന് രവീന്ദ്രന്‍ കുറിച്ചിരുന്നു. ഇതിനു പിന്നാലെയാണ് സംഭവം നടന്നത്.

ഗുരുതരമായി പൊള്ളലേറ്റ മകള്‍ ശ്രീധന്യയെ കോട്ടയം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ ചികിത്സയിലാണ്. തിങ്കളാഴ്ച പുലര്‍ച്ചെ രണ്ടോടെയാണ് വീടിനാണ് തീപിടിച്ചത്. അഗ്‌നിശമനസേനയും പോലീസും നാട്ടുകാരും ചേര്‍ന്നാണ് തീയണച്ചത്.

Leave a Comment

More News