സിപിഐയിലും നേതൃത്വത്തിന് പ്രായപരിധി; കെ.റെയില്‍ പ്രതിഷേധക്കാരെ ചവിട്ടിയ പോലീസ് നടപടിയില്‍ വിമര്‍ശനം

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ പ്രതിഷേധക്കാരെ പോലീസുകാരന്‍ ചവിട്ടിയ നടപടി ശരിയായില്ലെന്ന് സിപിഐ. നടപടി സംസ്ഥാന സര്‍ക്കാരിന് ചീത്തപ്പേര് ഉണ്ടാക്കി. പദ്ധതി വേണം, എന്നാല്‍ ജനങ്ങളെ വിശ്വാസത്തിലെടുത്ത് വേണം നടപ്പാക്കാനെന്നും സംസ്ഥാന എക്‌സിക്യുട്ടീവ് യോഗത്തില്‍ അഭിപ്രായമുയര്‍ന്നു. ഇങ്ങനെയാണോ പോലീസ് ജനങ്ങളെ കൈകാര്യം ചെയ്യുന്നതെന്നും വിമര്‍ശനമുയര്‍ന്നു.

സിപിഐ സംസ്ഥാന നേതൃത്വത്തില്‍ 75 വയസ്സ് വരെയായി പ്രായപരിധി നിജപ്പെടുത്തി. താഴെതട്ടില്‍ 60 വയസ്സുകരെയാണ് പ്രായപരിധി. ബ്രാഞ്ച് സെക്രട്ടറി പദവിക്ക് പ്രായപരിധിയില്ല. കൂടുതല്‍ പേര്‍ക്ക് നേതൃത്വത്തിലേക്ക് എത്തുന്നതിന് അവസരമൊരുക്കുകയാണ് സംസ്ഥാന എക്‌സിക്യൂട്ടീവ് തീരുമാനത്തിന്റെ ലക്ഷ്യം.

 

Leave a Comment

More News