സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് ഇ. ശ്രീധരന്‍

തിരുവനന്തപുരം: സില്‍വര്‍ലൈന്‍ കേരളത്തിന് അപകടകരമെന്ന് മെട്രോമാന്‍ ഇ. ശ്രീധരന്‍. വിശദമായി പഠനം നടത്താതെ പദ്ധതി നടപ്പാക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. പദ്ധതി കേരളത്തെ രണ്ടായി മുറിക്കുമെന്നും അദ്ദേഹം വിമര്‍ശിച്ചു. സില്‍വര്‍ലൈന്‍ അലൈന്‍മെന്റിന് കേന്ദ്ര റെയില്‍വേ മന്ത്രാലയം അനുമതി നല്‍കിയിട്ടില്ല. കെ റെയിലിന്റെ ആഭിമുഖ്യത്തില്‍ നടന്ന സംവാദം പ്രഹസനം മാത്രമായിരുന്നെന്നും ശ്രീധരന്‍ കുറ്റപ്പെടുത്തി.

Leave a Comment

More News