നടന്‍ സലിം ഘൗസ് അന്തരിച്ചു; അനശ്വരനായത് ‘താഴ്‌വാരത്തിലെ’ വില്ലന്‍


മുംബൈ: പ്രശസ്ത നടന്‍ സലിം മുഹമ്മദ് ഘൗസ് (70) അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്ന് മുംബൈയിലെ ആശുപത്രിയിലായിരുന്നു അന്ത്യം. ബുധനാഴ്ച രാത്രി വസതിയില്‍ വച്ച് അദ്ദേഹത്തിന് നെഞ്ചുവേദന അനുഭവപ്പെട്ടിരുന്നു. പിന്നാലെ മുംബൈയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കില്‍ ഇന്ന് രാവിലെ മരണത്തിന് കീഴടങ്ങുകയായിരുന്നു.

ഭരതന്‍ സംവിധാനം ചെയ്ത താഴ് വാരം എന്ന ചിത്രത്തിലെ ശ്രദ്ധേയമായ വില്ലന്‍ കഥാപാത്രമാണ് സലിം ഘൗസിനെ മലയാളികള്‍ക്ക് പ്രിയങ്കരനാക്കിയത്. പിന്നീട് ഭദ്രന്‍ സംവിധാനം ചെയ്ത ഉടയോന്‍ എന്ന ചിത്രത്തിലും അഭിനയിച്ചു. നിരവധി തമിഴ്, ഹിന്ദി ചിത്രങ്ങളിലും ടെലിവിഷന്‍ പരമ്പരകളിലും അദ്ദേഹം പ്രതിഭ തെളിയിച്ചിട്ടുണ്ട്.

 

 

 

 

Leave a Comment

More News