തൃക്കാക്കര സ്വര്‍ണക്കടത്ത്; ഷാബിന്‍ ഡിവൈഎഫ്‌ഐ നേതാവെന്ന് കെ.സുധാകരന്‍

തിരുവനന്തപുരം: തൃക്കാക്കര സ്വര്‍ണക്കടത്ത് കേസില്‍ അറസ്റ്റിലായ ഷാബിന്‍ ഡിവൈഎഫ്‌ഐ നേതാവാണെന്ന് കെപിസിസി അധ്യക്ഷന്‍ കെ. സുധാകരന്‍. ഷാബിന്റെ ഇടപെടലില്‍ പിതാവും മുസ്ലീം ലീഗ് നേതാവും തൃക്കാക്കര നഗരസഭാ വൈസ് ചെയര്‍മാനുമായ എ.എ. ഇബ്രാഹിംകുട്ടിക്ക് പങ്കില്ലെന്നും കെ. സുധാകരന്‍ പറഞ്ഞു.കെ.വി. തോമസിനെതിരായ എഐസിസി നടപടിയെ സ്വാഗതം ചെയ്യുന്നു. താന്‍ ഭീഷണിപ്പെടുത്തിയെങ്കില്‍ എന്താണെന്ന് കെ.വി. തോമസ് വ്യക്തമാക്കണമെന്നും സുധാകരന്‍ ആവശ്യപ്പെട്ടുഅതേസമയം, മക്കള്‍ ചെയ്ത കുറ്റത്തിന് പിതാവ് ജയിലില്‍ പോവുകയാണെങ്കില്‍ ആര് ആദ്യം ജയിലില്‍ പോകണമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി. സതീശനും ചോദിച്ചു. തൃക്കാക്കര സ്വര്‍ണക്കടത്ത് കേസുമായി ബന്ധപ്പെട്ട ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം.

സില്‍വര്‍ ലൈന്‍ സംവാദത്തില്‍ സര്‍ക്കാര്‍ കെട്ടി പൊക്കിയ വന്‍മതില്‍ നിലംപൊത്തിയെന്ന് സതീശന്‍ പരിഹസിച്ചു. സംസ്ഥാന സര്‍ക്കാരിനായി സംസാരിക്കാനായി എത്തിയവര്‍ തന്നെ നിലപാട് മാറ്റി. കേരളത്തിലെ വരേണ്യവര്‍ഗത്തിനായാണ് കെ റെയിലെന്നും വി.ഡി. സതീന്‍ കുറ്റപ്പെടുത്തി.

 

Leave a Comment

More News