കെ. റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരും: എം.വി. ജയരാജന്‍

കണ്ണൂര്‍: പ്രതിഷേധക്കാര്‍ കെ- റെയില്‍ കുറ്റി പറിക്കല്‍ തുടരുകയാണെങ്കില്‍ സര്‍വേ രീതി മാറ്റേണ്ടി വരുമെന്ന് സിപിഎം ജില്ലാ സെക്രട്ടറി എം.വി. ജയരാജന്‍. കണ്ണൂരില്‍ മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പാത പോകുന്ന വഴി അടയാളപ്പെടുത്തല്‍ മാത്രമാണ് സര്‍വെ കൊണ്ട് ഉദ്ദേശിക്കുന്നത്. ഇതിനായി കല്ലിടല്‍ അല്ലാത്ത ശാസ്ത്രീയമായ ബദല്‍ മാര്‍ഗങ്ങള്‍ അധികൃതര്‍ ആലോചിക്കണം. നേരിട്ട് കുറ്റിയിടുന്ന രീതി മാറ്റിയാല്‍ പിന്നെ എങ്ങനെ സമരം ചെയ്യുമെന്ന് കാണാമല്ലോ- അദ്ദേഹം പറഞ്ഞു.

കല്ല് പിഴുതെറിഞ്ഞാല്‍ മറ്റ് മാര്‍ഗങ്ങളില്ലെന്ന് സമരക്കാര്‍ കരുതേണ്ടെന്നും എംവി. ജയരാജന്‍ മുന്നറിയിപ്പ് നല്‍കി.

Leave a Comment

More News