ഒമാനില്‍ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പെട്ടു; ആലപ്പുഴ സ്വദേശിയായ നഴ്‌സ് മരിച്ചു; 7 പേര്‍ക്ക് പരിക്ക്

മസ്‌കറ്റ്: യുഎഇയില്‍നിന്ന് ഒമാനിലെത്തിയ മലയാളി കുടുംബങ്ങള്‍ സഞ്ചരിച്ച വാഹനം അപകടത്തില്‍പ്പെട്ട് യുവതി മരിച്ചു. ആലപ്പുഴ കായകുളം ചേപ്പാട് സ്വദേശിനി പള്ളിതെക്കേതില്‍ ശാലോമില്‍ തോമസിന്റെ മകള്‍ ഷേബ മേരി (33) ആണ് മരിച്ചത്. ഏഴു പേര്‍ക്ക് പരിക്കേറ്റു.

അല്‍ വുസ്ത ഗവര്‍ണറേറ്റിലെ ഹൈമയില്‍ ഞായറാഴ്ച പുലര്‍ച്ചെ ഇവര്‍ സഞ്ചരിച്ച വാഹനം മറിഞ്ഞായിരുന്നു അപകടം.അബുദാബി ക്ലീവ് ലാന്‍ഡ് ആശുപത്രിയിലെ നഴ്‌സായ ഷേബ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കുമൊപ്പമാണ് ഒമാനില്‍ എത്തിയത്. ഭര്‍ത്താവ് ശാന്തിനിവാസില്‍ സജിമോന്‍ അബുദാബിയില്‍ സ്വകാര്യ കമ്പനിയില്‍ ഉദ്യോഗസ്ഥനാണ്.

 

 

Leave a Comment

More News